ഐ.ഐ.പി.എസ് മുംബൈയിൽ നിന്ന് എം.എയ്ക്ക് സ്വർണ്ണ മെഡലോടെ ഒന്നാം റാങ്ക് നേടിയ ദേവി കൃഷ്ണയെ അനുമോദിച്ച് പ്രവാസി കാരയാട്


പേരാമ്പ്ര: മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസിൽ (ഐ.ഐ.പി.എസ്) നിന്ന് എം.എ പോപ്പുലേഷൻ സ്റ്റഡീസിൽ സ്വർണ്ണ മെഡലോടെ ഒന്നാം റാങ്ക് നേടിയ എൻ.ബി.ദേവി കൃഷ്ണയെ അനുമോദിച്ച് പ്രവാസി കാരയാട് പ്രവർത്തകർ. പ്രസിഡന്റ് തറമ്മൽ അബ്ദുൽ സലാം ഉപഹാരം സമർപ്പിച്ചു.

കെ.ടി.അബ്ദുൽ കരീം അധ്യക്ഷനായി. മുജീബ് റഹ്മാൻ കുനിക്കാട്ട്, സലാം കോക്കട്ട്, ബാലകൃഷ്ണൻ ടി.കെ, ബഷീർ കല, റസാഖ് തറമ്മൽ, ബഷീർ ഇ നാരി എന്നിവർ സംസാരിച്ചു.