യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ച് ‘പ്രവാസി കാരയാട്’


കാരയാട്: നടുവണ്ണൂർ ഹയർ സെക്കണ്ടറി സ്ക്കുളിൽ നിന്ന് യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കാരയാട് സ്വദേശിനി തീർത്ഥ.എസ് നെ അനുമോദിച്ചു. കാരയാട് പ്രദേശത്തെ പ്രവാസി കൂട്ടായ്മയായ “പ്രവാസി കാരയാട്” പ്രവർത്തകർ വീട്ടിലെത്തിയാണ് തീർത്ഥയെ അനുമോദിച്ചത്.

പ്രവാസികാരയാട് പ്രസിഡൻ്റ് അബ്ദുൽ സലാം തറമ്മൽ ഉപഹാര സമർപ്പണം നടത്തി.ജോയിന്റ് സെക്രട്ടറി ജീനു കാരയാട്, എക്സിക്യുട്ടിവ് അംഗങ്ങളായ ഭാസ്കരൻ കോയമ്പത്ത് കുനി, സവാദ്.വി.വി തറമ്മൽ, മുജീബ് റഹ്‌മാൻ തെക്കെ കുനിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

പ്രവാസി കാരയാട് ട്രഷറർ ഷാജി ബി നായരുടെയും വിദ്യയുടെയും മകളാണ് തീർത്ഥ.

Summary: ‘Pravasi Karayaat’ honored the student who cleared the USS exam