പി.ആർ നമ്പ്യാർ മുപ്പത്തിയെട്ടാം ചരമവാർഷികം; സ്വാതന്ത്ര്യ സമര സേനാനിയുടെ ഓർമ്മയിൽ നാട്
വടകര: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സി പി ഐ നേതാവും അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകനും മാർക്സിസ്റ്റ് ദാർശനികനും പത്ര പ്രവർത്തകനും പ്രഗൽഭനായ വാഗ്മിയും ആയ പി ആർ നമ്പ്യാരുടെ മുപ്പത്തി എട്ടാം ചരമവാർഷിക ദിനം ആചരിച്ചു. ടി കെ വിജയ രാഘവൻ പതാക ഉയർത്തി. പുഷ്പാർച്ചനയും നടന്നു.
അനുസ്മരണ യോഗം സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി കെ സതീശൻ അധ്യക്ഷത വഹിച്ചു. ആർ സത്യൻ, സി രാമക്യഷ്ണൻ ,പി അശോകൻ എന്നിവർ സംസാരിച്ചു.