പറയാനുള്ളത് പാർട്ടി വേദികളിൽ പറയും, തൻറെ പേരിൽ ഇപ്പോൾ വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ല; ഫേസ്ബുക്ക് പോസ്റ്റുമായി പി പി ദിവ്യ


വടകര: പറയാനുള്ളത് പാർട്ടി വേദികളിൽ പറയുമെന്ന് പിപി ദിവ്യ. ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ പറയാനുള്ളത് പാർട്ടി വേദികളിൽ പറുന്നതാണ് ഇതുവരെ അനുവർത്തിച്ചുവരുന്ന രീതി. അത് തുടരും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യ ഇക്കാര്യം വ്യക്തമാക്കിയത്.

പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും തൻറേതെന്ന പേരിൽ ഇപ്പോൾ വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്നും പിപി ദിവ്യ കുറിച്ചു. ഇപ്പോൾ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തൻറേതല്ലെന്നും മാധ്യമങ്ങളോട് പറാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു. തൻറെ സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ കുറിപ്പിൽ വ്യക്തമാക്കി.

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം
എൻ്റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ എൻ്റെ അഭിപ്രായമല്ല .
അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല .
മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്.
മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല .
ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു.
എൻ്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു .