റോഡ് റെഡി, യാത്ര ചെയ്തിടാം; പേരാമ്പ്രയിലെ പൊയിലൂറ – പുതിയോട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര : പേരാമ്പ്രയിലെ പൊയിലൂറ – പുതിയോട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡായ കോളേജിലെ റോഡാണ് ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടന കർമ്മം പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിർവഹിച്ചു. വാർഡ് അംഗം വിനോദ് തിരുവോത്ത് അധ്യക്ഷത വഹിച്ചു.

എം.എം. സുഗതൻ, പി. അച്യുതൻ നായർ, സി. വാസു, മുസ്തഫ, ടി. കരുണാകരൻ നമ്പ്യാർ, പി.ടി. മജീദ്, സത്യൻ മരുതോറ, മൈമുന, സിദ്ദിക്ക് ദാരിമി എന്നിവർ സംസാരിച്ചു.