പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (05-07-2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

ഒന്നാം മൈല്‍, സില്‍വര്‍ കോളേജ്, ഉണ്ണിക്കുന്ന് ചാല്‍, കൊമ്മണിയോട് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ 8 മണിമുതല്‍ അഞ്ച് മണി വരെയാണ് വൈദ്യുതി തടസ്സപ്പെടുക.

എല്‍.ടി ടച്ചിങ് ക്ലിയറന്‍സ് പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസ്സപ്പെടുന്നത്.