കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജില്ലയിൽ ചോമ്പാല മുതൽ രാമനാട്ടുകര വരെ പ്രത്യേക ജാഗ്രത ആവശ്യം


തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. ജില്ലയൽ ചോമ്പാല മുതൽ രാമനാട്ടുകര വരെ പ്രത്യേക ജാഗ്രത ആവശ്യമെന്നും മുന്നറിയിപ്പ്.

തിരുവനന്തപുരം- കാപ്പിൽ മുതൽ പൂവാർ വരെ, കൊല്ലം- ആലപ്പാട് മുതൽ ഇടവ വരെ, ആലപ്പുഴ- ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ, എറണാകുളം- മുനമ്പം മുതൽ മറുവക്കാട് വരെ, തൃശൂർ- ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ, മലപ്പുറം- കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ, കോഴിക്കോട്- ചോമ്പാല മുതൽ രാമനാട്ടുകര വരെ. കണ്ണൂർ- വളപട്ടണം മുതൽ ന്യൂമാഹി വരെ, കാസർകോട്-കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും പ്രത്യേക ജാഗ്രത പാലിക്കണം. കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആറോക്കിയപുരം വരെയുള്ള തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.