കല്ലാച്ചി ടൗണിലെ ചുമട്ടുതൊഴിലാളി പണിമുടക്ക് പിൻവലിച്ചു


കല്ലാച്ചി: കല്ലാച്ചി ടൗണിലെ ചുമട്ടുതൊഴിലാളികൾ മെയ്‌ രണ്ടുമുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് സൂപ്രണ്ട്‌ സി.കെ ബാബുവിന്റെ സാന്നിധ്യത്തിൽ വ്യാപാരി തൊഴിലാളി നേതാക്കളുമായി നടത്തിയ ചർച്ചയിൽ 9.5 ശതമാനം കൂലിവർധനവ് അംഗീകരിച്ചതോടെയാണ് പണിമുടക്ക് പിൻവലിച്ചത്.

യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി കല്ലാച്ചി പ്രസിഡന്റ് എം.സി ദിനേശൻ, ശ്രീറാം, ഹെദർ, സിഐടിയു നേതാക്കളായ കെ.പി. കുമാരൻ, കുന്നുമ്മൽ ഏരിയാസെക്രട്ടറി ടി.കെ. ബിജു, വി.കെ. അശോകൻ എന്നിവർ പങ്കെടുത്തു.

Description: Porter workers in Kallachi Town call off strike