ലോറിയില്‍ നിന്നും ചുമടെടുത്ത് കടയിലേക്ക് ഇറക്കവെ കാല്‍വഴുതി വീണ് അപകടം; പരുക്കേറ്റ പേരാമ്പ്രയിലെ ചുമട്ടുതൊഴിലാളി മരിച്ചു
പേരാമ്പ്ര: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പേരാമ്പ്രയിലെ ചുമട്ടുതൊഴിലാളി മരിച്ചു. മൂരികുത്തിയിലെ കണ്ടംപറമ്പില്‍ അബ്ദുള്ള ആണ് മരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു.
പേരാമ്പ്ര ബസ് സ്റ്റാന്റില്‍ പോര്‍ട്ടറായി ജോലി ചെയ്യുകയായിരുന്ന അബ്ദുള്ള്ക്ക് ഒരാഴ്ച മുമ്പാണ് ജോലിയ്ക്കിടെ പരിക്കേറ്റത്. ലോറിയില്‍ നിന്നും കടയിലേക്ക് സാധനങ്ങള്‍ ഇറക്കവേ കാല്‍വഴുതി വീണ് ചുമട് കഴുത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ നട്ടെല്ലിനും കഴുത്തിനും സാരമായി പരിക്കേറ്റ അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
സഫിയയാണ് ഭാര്യ. മക്കള്‍: അസീബ്, അന്‍ഷിഫ, മരുമകന്‍ ഷമീര്‍ (ഈസ്റ്റ് പേരാമ്പ്ര). മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കല്ലൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.