നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ്; മൂന്നാംഘട്ടത്തിന് വില്ല്യാപ്പള്ളി പഞ്ചായത്തിൽ തുടക്കമായി
വടകര: നീർച്ചാലുകളുടെയും ജലസ്രോതസ്സുകളുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിത മിഷൻ തുടക്കം കുറിച്ച ഇനി ഞാൻ ഒഴുകെട്ടെ ജനകീയ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിന് വില്ല്യാപ്പള്ളി പഞ്ചായത്തിൽ തുടക്കമായി. കുന്നുമ്മൽ പൊയിൽ താഴെ തട്ടറത് താഴെ തോട് ശുചീകരിച്ചാണ് മൂന്നാം ഘട്ടത്തന് തുടക്കം കുറിച്ചത്. ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള ഉദ്ഘാടനം ചെയ്തു.
ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബിഷ ആദ്യക്ഷയായി. ഹരിത കേരള മിഷൻ ആർപി സി എം സുധ, തൊഴിലുറപ്പ് എഇ ആതിര രമ്യ എന്നിവർ പദ്ധതി വിശദീകരിച്ചു. സനിയ സംസാരിച്ചു.
