സ്കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ല, നിരത്തിലിറങ്ങിയത് കെ.എസ്.ആര്‍.ടി.സിയും ചുരുക്കം സ്വകാര്യ വാഹനങ്ങളും; പേരാമ്പ്ര മേഖലയില്‍ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ഭാഗികം (ചിത്രങ്ങൾ കാണാം)
പേരാമ്പ്ര: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ പേരാമ്പ്ര മേഖലയിൽ സമാധാനപരം. പേരാമ്പ്ര ബസ് സ്റ്റാന്റിലും പരിസരത്തും കടകളെല്ലാം പൂര്‍ണമായി അടഞ്ഞുകിടന്നു. എന്നാൽ മുളിയങ്ങല്‍, പാലേരി ഭാഗങ്ങളില്‍ ചില കടങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു.
സ്വകാര്യ ബസുകളൊന്നും സർവ്വീസ് നടത്തിയില്ല. തൊട്ടിൽപാലത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളും അത്യാവശ്യം ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.
പേരാമ്പ്ര മേഖയിലെ സ്കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ല. ധനകാര്യ സ്ഥാപനങ്ങൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തന രഹിതമായ അവസ്ഥയിലായിരുന്നു. വാഹന സൗകര്യമില്ലാത്തതിനെ തുടർന്ന് സ്ഥാപനങ്ങളിൽ ഹാജർ നിലയും കുറവായിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തിരക്ക് കുറവായിരുന്നു.
പ്രദേശത്ത് ഇതുവരെ അക്രമ സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുറന്ന കടകള്‍ അടപ്പിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.