നിങ്ങളുടെ രചനകള്‍ ഉടനെ അയക്കൂ! പൂക്കാട് കാലാലയം ആവണിപ്പൂവരങ്ങ് സാഹിത്യ മത്സരത്തിലേക്ക് കഥയും കവിതയും അയക്കാം- മാനദണ്ഡങ്ങള്‍ ഇവയാണ്


കൊയിലാണ്ടി: പൂക്കാട് കലാലയം ആവണിപ്പൂവരങ്ങ് 22 നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. രചനകള്‍ മൗലികവും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും കോഴിക്കോട് ജില്ലക്കകത്ത് സ്ഥിരതാമസമുള്ള വരുടേതുമായിരിക്കണം.

കഥകള്‍ രണ്ടു പുറത്തില്‍ കവിയാത്തതും കവിതകള്‍ ഇരുപത്തിനാല് വരിയില്‍ കവിയാത്തതുമാകണം. വിവര്‍ത്തനങ്ങള്‍ പരിഗണിക്കില്ല. രചനയില്‍ ശീര്‍ഷകമല്ലാതെ വ്യക്തിഗത വിവരങ്ങള്‍ പാടില്ല. അനുബന്ധ പുറത്തില്‍ രചയിതാക്കളുടെ ബയോഡാറ്റ, സ്വന്തം രചനയാണെന്ന സാക്ഷ്യപത്രം എന്നിവ രേഖപ്പെടുത്തണം.

രചനകള്‍ 2022 ജൂലൈ 31 നകം ജനറല്‍ കണ്‍വീനര്‍, ആവണിപ്പൂവരങ്ങ്, പുക്കാട് കലാലയം, (പി.ഒ) ചേമഞ്ചേരി, കോഴിക്കോട് പിന്‍: 673304 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് പ്രശസ്തിപത്രവും മെമന്റോയും നല്‍കും. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9495862660, 9846611947, 9497830340 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Summary: pookkad kalalayam writing conest