പൂജാ ബമ്പർ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കൊല്ലത്ത് വിറ്റ ടിക്കറ്റിന്


തിരുവനന്തപുരം: പൂജാ ബംബർ ലോട്ടറി നറുക്കെടുത്തു. JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടിയാണ് ഒന്നാം സമ്മാനം. കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ഏജന്റായ ലയ എസ്.വിജയൻ കായംകുളം സബ് ഓഫീസിൽ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്.

JA 325526, JB 325526, JD 325526, JE 325526 എന്നീ ടിക്കറ്റുകൾക്കാണ് സമാശ്വാസ സമ്മാനം. ഒരു ലക്ഷം രൂപയാണ് ഇവർക്ക് ലഭിക്കുക. ഉച്ചയ്ക്ക് 2.15 ഓട് കൂടിയായിരുന്നു നറുക്കെടുപ്പ് ആരംഭിച്ചത്. JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം. ഈ ഭാഗ്യശാലികൾക്ക് ഒരു കോടി രൂപ വീതം ലഭിക്കും.

JA 865014, JB 219120, JC 453056, JD 495570, JE 200323, JA 312149, JB 387139, JC 668645 എന്നീ ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നത്.