ഓണത്തിന് ഇനി മറുനാടൻ പൂക്കളെ ആശ്രയിക്കേണ്ടതില്ല; ഗ്രൂപ്പ്‌ പൂ കൃഷിയുമായി വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്


 

 

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രൂപ്പ്‌ പൂ കൃഷി ആരംഭിച്ചു. പൂ കൃഷിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള നിർവഹിച്ചു. രാജീവൻ നീളിമാകൂൽ മലയിന്റെ ഗ്രാമ സംഘ കൃഷിയിടത്തിലാണ് പൂ കൃഷി ചെയ്യുന്നത് .


വൈസ് പ്രസിഡന്റ്‌ മുരളി പൂളക്കണ്ടി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ സുഭിഷ , മെമ്പർമാരായ എം പി വിദ്യാധരൻ ശ്ര നസീമ തട്ടാൻകുനി, കൃഷി ഓഫീസർ ഡോണ കരുപ്പാളി, കൃഷി അസിസ്റ്റന്റ് പി കെ ശ്രീഘ എന്നിവർ പങ്കെടുത്തു.