പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ വിളഞ്ഞത് നൂറുമേനി; ആയഞ്ചേരിയിൽ കൊയ്ത്തുത്സവം നടത്തി പൊൻകതിൽ കൂട്ടായ്മ
ആയഞ്ചേരി: ആയഞ്ചേരി റഹ്മാനിയ്യ ഹയർ സെക്കണ്ടറി സ്കൂൾ 98 ബാച്ച് പൊൻകതിർ കുട്ടായ്മ കൊയ്ത്തുത്സവം നടത്തി. താറോപൊയിൽ പാടശേകര സമിതി പ്രസിഡണ്ട് കുനിമ്മൽ കുഞ്ഞബ്ദുല്ല കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. സി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
എഴ് ഏകറോളം വിസ്തൃതിയിൽ ജൈവ വളങ്ങൾ ഉപയോഗിച്ച് നടത്തിയ കൃഷി നൂറ് മേനി വിളവെടുപ്പാണ് നൽകിയത്. കാർഷിക മേഖലയിൽ നിന്നു യുവാക്കൾ പിന്തിരിയുന്ന ഈ കാലഘട്ടത്തിൽ യുവകർഷകൻ സി.മുഹമ്മദിൻ്റെ നേതൃത്ത്വത്തിൽ പതിനഞ്ചംഗ കൂട്ടായ്മക്ക് രൂപം നൽകിയാണ് കൃഷിരംഗത്തേക്ക് വന്നത്.

കൊയ്ത്തുത്സവത്തിന് വേണു മാസ്റ്റർ, കെ.നാണു മാസ്റ്റർ, ഫൈസൽ പൈങ്ങോട്ടായി, ഷംസി പാലേരി, റിനീഷ്.കെ.പി, സുനിൽകുമാർ.എൻ, സലീഷ് കണ്ണൻ എന്നിവർ നേതൃത്വം നൽകി. കരീം പിലാക്കി സ്വാഗതവും റിയാസ്.ടി.എം നന്ദിയും പറഞ്ഞു.
Summary: Ponkathir association holds harvest festival in Ayanjary