ഗിഫ്റ്റ് കൂപ്പൺ പർചേസ് ചെയ്യലോ പണമോ ആവശ്യപ്പെട്ടേക്കാം, ചതിക്കപ്പെടരുതേ! മുന്നറിയിപ്പുമായി കേരള പോലീസ്, സഹായത്തിനായി ഈ നമ്പറിൽ ബന്ധപ്പെടാം.. (വീഡിയോ കാണാം)


കോഴിക്കോട്: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി പൊലീസ്. സമൂഹമാധ്യമങ്ങളിലെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്ക് സന്ദേശം അയച്ച് പണം ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.

ഒരു നമ്പര്‍ അയച്ച് അതിലേക്ക് ഓൺലൈൻ വഴി പണം അയയ്ക്കൽ, ഗിഫ്റ്റ് കൂപ്പൺ പർചേസ് ചെയ്ത് അയച്ചുകൊടുക്കൽ തുടങ്ങിയ രീതികളിലാണ് പണം ആവശ്യപ്പെടുന്നത്. ഇതിനുള്ള പോംവഴി സമൂഹമാധ്യമത്തിലെ അക്കൗണ്ടുകൾ ‘പ്രൈവറ്റ്’ ആയി സൂക്ഷിക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസിപി ടി.ശ്യാംലാൽ പറയുന്നു.

ഇതുപോലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന നമ്പരിൽ വിളിച്ച് പരാതി റജിസ്റ്റർ ചെയ്യാം.

Summary: Police warning on Online Financial Frauds