പേരാമ്പ്രയില്‍ പോലീസ് വാഹനം നിയന്ത്രണം വിട്ട് അപകടം; എസ്.ഐ അടക്കം നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്


പേരാമ്പ്ര: പേരാമ്പ്ര പോലീസ് സ്‌റ്റേഷന്‍ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്.ഐ അടക്കം നാലു പോലീസുകാര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പതിനൊന്ന് മണിയോട്‌ കൂടി കായണ്ണയില്‍ വെച്ചായിരുന്നു സംഭവം.

പേരാമ്പ്ര എസ്ഐ ജിതിന്‍ വാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃഷ്ണന്‍, അനുരൂപ്, മിഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.