‘മിഡറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ സമരവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കുക’; വടകരയില്‍ പ്രതിഷേധ പ്രകടനവുമായി കെ.എസ്.യു


വടകര: മിഡറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ സമരവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

സംസ്ഥാന വ്യാപകമായി കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ മെമ്മോ കൊടുക്കാനായി ഇന്നലെ രാവിലെ 11മണിയോടെ കോളേജിലെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പ്രദേശത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാണ് കെ.എസ്.യു പറയുന്നത്. സമരത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം സെക്രട്ടറി സജിത്ത് മാരാർ, കെഎസ്‌യു ഭാരവാഹികളായ അഭിഷേക്, ആഷിഫ്, അരുൺ, രബിത്ത്, അർജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പ്രവര്‍ത്തകര്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ നേടി.

അക്രമികൾക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സി.നിജിൻ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിന് സി.നിജിൻ, ബവിത്ത് മലോൽ, നജ്മൽ പി.ടി. കെ, സുബിൻ മടപ്പള്ളി, ദിൽരാജ് പനോളി, പ്രബിൻ പാക്കയിൽ, ജി.ശ്രീനാഥ്‌, അഭിനന്ദ് ജെ മാധവ്, കാർത്തിക് ചോറോട്, റയീസ് ഏറാമല, സിദ്ധാർഥ്, റസാഖ് കൈനാട്ടി, കൃഷ്ണദാസ്, ജിബിൻ കൈനാട്ടി എന്നിവർ നേതൃത്വം നൽകി.