റീൽസ് ചിത്രീകരണത്തിനിടെ ആൽവിനെ ഇടിച്ച് തെറിപ്പിച്ചത് ഡിഫൻഡറല്ല, ബെൻസ് വാഹനെമെന്ന് പോലീസ്; അപകടത്തിനിടയാക്കിയ തെലങ്കാന രജിസ്ട്രഷൻ വാഹനത്തിന് ഇൻഷൂറൻസില്ല
കോഴിക്കോട്:റീൽസ് ചിത്രീകരണത്തിനിടെ ആൽവിനെ ഇടിച്ച് തെറിപ്പിച്ചത് ഡിഫൻഡറല്ല. ബെൻസ് വാഹനമാണ് ഇടിച്ചതെന്ന് വ്യക്തമായതായി പോലിസ്. ആൽവിൻ റീൽസ് ചിത്രീകരിച്ച ഫോണിൽ നിന്ന് അപകടത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചെന്നും വെള്ളയിൽ സിഐ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലുള്ള സാബിത് റഹ്മാനാണ് വാഹനം ഓടിച്ചത്.
ഇടിച്ച ബെൻസ് വാഹനത്തിന് ഇൻഷൂറൻസില്ല. ഇതിനാലാണ് പോലിസ് സ്റ്റേഷനിലും ആശുപത്രിയിലും ഡിഫൻഡറാണ് ഇടിച്ചതെന്ന് ആൽവിനൊപ്പം ഉണ്ടായിരുന്നവർ നുണ പറഞ്ഞത്. തെലങ്കാന രജിസ്ട്രേഷനാണ് ബെൻസ്. വാഹനത്തിന്റെ കടുതൽ രേഖകൾ തെലങ്കാനയിൽ നിന്ന് ശേഖരിക്കേണ്ടതുണ്ടെന്നും വാഹനം കൂടുതലായി പരിശോധിക്കുമെന്നും പോലിസ് പറഞ്ഞു.

ട്രിപ്പിൾ ലൈൻ ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടിയാണ് ആൽവിനും രണ്ട് വാഹനങ്ങളുടെ ഡ്രൈവർമാരും ബീച്ച് റോഡിലെത്തിയത്. ഇതേ സ്ഥാപനത്തിന്റെ ഉടമയാണ് ബെൻസ് ഓടിച്ച സാബിത്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പുറമെ ഇൻഷൂറൻസ് ഇല്ലാത്ത വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പോലിസ് പറഞ്ഞു.