കല്ലാച്ചി – വളയം റോഡിൽ വിവാഹസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷം; കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തു


വടകര: കല്ലാച്ചി – വളയം റോഡിൽ വിഷ്ണുമംഗലം പാലത്തിന് സമീപം വിവാഹസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പോലിസ് കേസെടുത്തു. കണ്ടാലറിയാവുന്ന പത്തേളം പേർക്കെതിരെയാണ് കേസ്. ഒരു സ്ത്രീയുടെ പരാതിയിലാണ് വളയം പോലീസ് കേസ് എടുത്തിരിക്കുന്നത്. വാക്കേറ്റം. ഇന്നലെ വൈകീട്ട് 3മണിയോടെയാണ് സംഭവം.

വളയം ഭാഗത്ത് നിന്നും കല്ലാച്ചി ഭാഗത്തേക്ക് വരികയായിരുന്ന വിവാഹ സംഘം ഓടിച്ച ജീപ്പ് ചെക്യാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ ഉരസിയത്‌ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് എത്തിയത്. ജീപ്പിൽ ഉണ്ടായിരുന്ന സംഘം കാർ യാത്രക്കാരായ കുടുംബത്തെ അക്രമിക്കുകയായിരുന്നുവെന്നും, കാറിൻ്റെ ഗ്ലാസ് ഇരുമ്പ് വടി കൊണ്ട് അടിച്ച് തകർക്കുകയും യാത്രക്കാരെ അക്രമിക്കുകയും ചെയ്തെന്നാണ് പരാതി.

പരിക്കേറ്റവർ നാദാപുരം ഗവ ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തിന് പിന്നാലെ സ്ഥലത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. വളയം പോലീസ് സ്ഥലത്തെത്തിയാണ് രണ്ട് വിവാഹ സംഘങ്ങളെയും സ്ഥലത്ത് നിന്നും മാറ്റിയത്.