പോലിസ് ഉദ്യോഗസ്ഥൻ ട്രെയിൻ തട്ടി മരിച്ചു


പാനൂർ: പോലീസ് ഉദ്യോഗസ്ഥൻ തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൂത്തുപറമ്പ് കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം.

വന്ദേ ഭാരത് ട്രെയിൻ ഇടിച്ചാണ് മരണം സംഭവിച്ചത്. പാനൂർ കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസുകാരനാണ് മരിച്ച മുഹമ്മദ്.