പുതുവത്സരാഘോഷങ്ങൾ അതിരുവിട്ടാൽ പിടി വീഴും; പേരാമ്പ്ര മേപ്പയ്യൂർ പെരുവണ്ണാമൂഴി കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധികളിൽ സുരക്ഷ ശക്തമാക്കി പോലീസ്
പേരാമ്പ്ര: പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി പേരാമ്പ്ര, മേപ്പയ്യൂര്‍, പെരുവണ്ണാമൂഴി, കുറ്റ്യാടി സ്റ്റേഷന്‍ പരിധികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയതായി സി.ഐമാര്‍ അറിയിച്ചു. കൂടുതല്‍ ഉദ്യോഗസ്ഥരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രധാന കേന്ദ്രങ്ങളിലും പിക്കറ്റ് പോസ്റ്റുകള്‍ സ്ഥാപിക്കും. മൊബൈല്‍ പട്രോളിങ്, ടു വീലര്‍ പട്രോളിങ് നിരീക്ഷണം എന്നിവ കൂടുതലായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.
മദ്യപിച്ച് വാഹനമോടിക്കല്‍ മയക്കുമരുന്നുകളുടെയും മറ്റും ഉപയോഗം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടി സ്വീകരിക്കും. അനധികൃതമായുള്ള ആഘോഷങ്ങള്‍ അനുവധിക്കില്ല. സുരക്ഷിതമായ രീതിയിലുള്ള ആഘോഷങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കുകയുള്ളുവെന്നും കൂട്ടിച്ചേര്‍ത്തു.