പുറക്കാമല സമരം; പോലീസ് വൈരാഗ്യത്തോടെ പെരുമാറുന്നു, വിഷു ദിനത്തിൽ മേപ്പയ്യൂർ പോലീസ് സ്റ്റേഷന് മുന്നിൽ ഉപവാസമനുഷ്ടിച്ച് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ
മേപ്പയ്യൂര്‍: പുറക്കാമല സംരക്ഷണ സമരത്തിന്റെ പേരില്‍ മേപ്പയ്യൂര്‍ പോലീസ് സ്വീകരിച്ച നടപടികള്‍ക്കെതിരെ പോലീസ് സ്റ്റേഷന് മുന്നില്‍ വിഷു ദിനത്തില്‍ ഉപവസിച്ച് ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ. പോലീസ് നടപടികള്‍ക്കെതിരെയുള്ള സമരത്തിന്റെ തുടക്കമെന്ന നിലയില്‍ വിഷുദിനത്തില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ രാവിലെ 8 മണി മുതല്‍ വൈകീട്ട് വരെയാണ് ഉപവസിച്ചത്.
പുറക്കാമല സമരത്തിന്റെ പേരില്‍ ഒമ്പതോളം കള്ളക്കേസുകളില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച പോലീസ്11 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ലഭിച്ച ജാമ്യം റദ്ധ് ചെയ്യാന്‍ നിരന്തരം കോടതിയെ സമീപിക്കുകയാണ്. ജാമ്യ വ്യവസ്ഥ പ്രകാരം എല്ലാ ശനിയാഴ്ചയും മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ കാലത്ത് 10 നും 11 നും ഇടയില്‍ ഒപ്പിടണം. ജാമ്യം കിട്ടി ഇതുവരെയുള്ള എല്ലാ ശനിയാഴ്ചകളിലും ഒപ്പിട്ടിട്ടുണ്ട്.

വ്യക്തിവൈരാഗ്യത്തോടെയും പകയോടെയുമാണ് മേപ്പയ്യൂര്‍ പോലീസ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിന്റെ പേരില്‍ പൊതു പ്രവര്‍ത്തകരെ ക്വാറി ഉടകകള്‍ക്ക് വേണ്ടി നിരന്തരം പീഡിപ്പിക്കുകയാണെന്നും സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നല്‍കിയ പരാതികളിലൊന്നില്‍ പോലും കേസ് എടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.