പോലീസ് അസോസിയേഷൻജില്ല സമ്മേളനം കല്ലാച്ചിൽ തുടങ്ങി


നാദാപുരം: കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് കല്ലാച്ചിയിൽ തുടക്കമായി. ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള ജില്ലാ കമ്മിറ്റി യോഗം തുണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എം.ഷനോജ് അധ്യക്ഷത വഹിച്ചു.

നാദാപുരം ഇൻസ്പെക്ടർ പി.വി.ദിദേശ് മുഖ്യപ്രഭാഷണം നടത്തി. കെപിഎ സംസ്ഥാന ട്രഷറർ അഭിജിത്ത് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെപിഒ ജില്ലാ വൈസ് പ്രസിഡൻ്റ് സുനിൽകുമാർ, ജില്ലാ ജോയിൻ സെക്രട്ടറി രജിഷ് ചേമേരി, ദിലിപ് കുമാർ എന്നിവർ സംസാരിച്ചു.

20ന് ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇ.കെ.വിജയൻ എം.എൽ.എ, അരവിന്ദ് സുകുമാർ ഐ.പി.എസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വൈകീട്ടോടെ സമ്മേളനം അവസാനിക്കും.