പോലിസ് അസോസിയേഷൻ ജില്ല സമ്മേളനം; കല്ലാച്ചിയിൽ വെള്ളിയാഴ്ച്ച തുടങ്ങും


കല്ലാച്ചി: കേരള പോലിസ് അസോസിയേഷൻ കോഴിക്കോട് റൂറൽ 38 – മത് ജില്ല സമ്മേളനത്തിന് വെള്ളിയാഴ്ച കല്ലാച്ചിയിൽ തുടക്കമാവും. ഓത്തിയിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം മ്യൂസിയം, രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും . ഇ കെ വിജയൻ എംഎൽഎ മുഖ്യാതിഥിയാവും. റൂറൽ ജില്ല പോലീസ് മേധാവി ഡോ അരവിന്ദ് സുകുമാർ മുഖ്യ പ്രഭാഷണം നടത്തുമെന്നും സംഘാടകർ അറിയിച്ചു.