കല്ലാച്ചിയിൽ കഞ്ചാവുമായി മുന്ന് പേർ പോലിസ് പിടിയിൽ


കല്ലാച്ചി: കല്ലാച്ചി വിഷ്ണുമംഗലത്ത് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. പുളിയാവ് സ്വദേശികളായ അഖിൽരാജ്, അസ്രിത്ത്, അഭിജിത്ത് എന്നിവരാണ് പിടിയിലായത്. നാദാപുരം എസ് ഐ അനിഷ് വടക്കേടത്തിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലാകുന്നത്.

കാറിൽ സിറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്ന 6.58 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ചിരുന്ന കെ എൽ 13 എ എ 2674 നമ്പർ കാർ പോലിസ് കസ്റ്റഡിയിലെടുത്തു.