പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി, പാതിവഴിയില്‍ പൊലീസിനെ കണ്ടതോടെ കാറിന്റെ വേഗം കൂട്ടി കാര്‍ മറിഞ്ഞ് അപകടം; മലപ്പുറത്ത് പതിനെട്ടുകാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍


മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. കാക്കത്തടം സ്വദേശി എ പി അബ്ദുല്‍ ഹസീബിനെയാണ് (18) പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. യുവാവ് പെണ്‍കുട്ടിയെ ഫോണില്‍വിളിച്ച് രാത്രി ഇറങ്ങിവരാന്‍ ആവശ്യപ്പെടുകയായരുന്നു. യുവാവ് പറഞ്ഞതനുസരിച്ച് ആരുമറിയാതെ പെണ്‍കുട്ടി വീട്ടില്‍ിനിന്നിറങ്ങി. യുവാവിനൊപ്പം കാറില്‍ നാടുവിടാന്‍ ഒരുങ്ങവെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.

പാത്തിക്കുഴി പാലത്തിന് സമീപം പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘത്തിന് മുന്നില്‍പ്പെട്ടതോടെ ഇവര്‍ കാറിന്റെ വേഗം കൂട്ടുകയും അത് മറിയുകയുമായിരുന്നു. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.