പി.എം നാണു സ്മാരക ശ്രേഷ്ഠ മാനവ് പുരസ്‌കാരം നരേന്ദ്രന്‍ കൊടുവട്ടാട്ടിന്
വടകര: കടത്തനാടിന്റെ സാമൂഹ്യ സാംസ്‌കാരിക വ്യാവസായിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന പി.എം നാണുവിന്റെ ഓര്‍മയ്ക്കായി വടകര വീ വണ്‍ കൂട്ടായ്മ ഏര്‍പ്പെടുത്തിയ ശ്രേഷ്ഠ മാനവ് പുരസ്‌ക്കാരത്തിന് ഐപിഎം അക്കാദമി ചെയര്‍മാന്‍ നരേന്ദ്രന്‍ കൊടുവട്ടാട്ടിനെ തെരഞ്ഞെടുത്തു. 10,001രൂപയും ശില്‍പ്പവുമാണ് അവാര്‍ഡ്.
15 വര്‍ഷക്കാലം ഇന്‍ഫോസിസ് വൈസ് പ്രസിഡണ്ടും ഡെവലപ്പ്‌മെന്റ് സെന്റര്‍ ഹെഡും ഐ പോയന്റ് കണ്‍സള്‍ട്ടിങ്, ലിഗ എഡ്യു ടെക് എന്നിവയുടെ സ്ഥാപകരിലൊരാളും എന്‍.ഐ.ടി സൂററ്റ് കല്‍സെനറ്റ് മെമ്പറുമായിരുന്നു നരേന്ദ്രന്‍. ശനിയാഴ്ച പകല്‍ മൂന്ന് മണിക്ക് ശ്രീനാരായണ എല്‍.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.പി അവാര്‍ഡ് സമ്മാനിക്കും.

പരിപാടിയുടെ ഭാഗമായി പ്രമുഖ വോളിബോള്‍ താരങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശന മത്സരവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.ഹരീന്ദ്രന്‍ മാണിക്കോത്ത്, പി.എം മണിബാബു, ടി.പി രാധാകൃഷ്ണന്‍, കെ.പ്രസാദ്, വി.എം ഷീജിത്ത്, കെ.സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Description: PM Nanu Smarak Shrestha Manav Award to Narendran Koduvattat