നിങ്ങള്‍ ഇതുവരെ പി.എം.കിസാന്‍ ഭൂമി വെരിഫിക്കേഷന്‍ ചെയ്തില്ലേ? രണ്ടായിരം രൂപ നഷ്ടമാകാതിരിക്കാനായി ഉടന്‍ വെരിഫിക്കേഷന്‍ ചെയ്യൂ; ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കി ചക്കിട്ടപാറ സഹകരണ ബാങ്ക്; വിശദാംശങ്ങള്‍
പേരാമ്പ്ര: പി.എം.കിസാന്‍ ഭൂമി വെരിഫിക്കേഷന്‍ ചെയ്യാനായി കര്‍ഷകര്‍ക്ക് അവസരമൊരുക്കി ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ ചക്കിട്ടപാറ, ചെമ്പനോട, മുതുകാട്, ചെമ്പ്ര ശാഖകളിലും പേരാമ്പ്ര ബാങ്ക് മാളിലുമാണ് ലാന്റ് വെരിഫിക്കേഷൻ ഹെൽപ്പ് ഡസ്ക് സേവനം ലഭ്യമാവുക.
തുടര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാവാനായി ഭൂമി വെരിഫിക്കേഷന്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. അതിനാല്‍ ഇനിയും വെരിഫിക്കേഷന്‍ ചെയ്യാത്തവര്‍ ഉടന്‍ അത് ചെയ്തില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടമാവും.
ജൂലൈ 10 വരെ ബാങ്കിന്റെ സേവനം ഉമ്ടായിരിക്കും. ഭൂമി വെരിഫിക്കേഷനായി ആധാര്‍ കാര്‍ഡ്, നികുതി ചീട്ട്, പി.എം.കിസാന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ ഉള്ള മൊബൈല്‍ ഫോണ്‍ എന്നിവയുമായാണ് എത്തേണ്ടത്. സേവനത്തിന് ഇരുപത് രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതാണ്.