മലപ്പുറത്ത് രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി
മലപ്പുറം: രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീവരെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് മുതൽ കാണനില്ലെന്ന് കാണിച്ച് ഇവരുടെ കുടുംബം പോലിസിൽ പരാതി നൽകി.
പ്ലസ് ടു പരീക്ഷയെഴുതാൻ സ്‌കൂളിലേക്ക് പോയതായിരുന്നു ഇരുവരും. എന്നാൽ ഇവർ ഇന്നലെ പരീക്ഷ എഴുതാൻ സ്കൂളിലെത്തിയില്ലെന്നാണ് വിവരം.
