42 ഫുള്‍ എ പ്ലസ്, 1200 ല്‍ 1194 മാര്‍ക്ക് നേടി വിദ്യാര്‍ത്ഥികള്‍; ഹയര്‍ സെക്കണ്ടറി പരീക്ഷയിലും മികച്ച വിജയം നേടി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍



മേപ്പയ്യൂര്‍: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 93%വിജയവുമായി മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. 297 കുട്ടികളില്‍ 277 പേര്‍ ഉന്ന പഠനത്തിന് യോഗ്യത നേടി. 1200 ല്‍ 1194 മാര്‍ക്ക് നേടി ദില്‍ന ഷെറിനും ശ്രാവണ്‍ എസ് വിജയും സ്‌കൂള്‍ ടോപ്പറായി. സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലായി 42 പേര്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. അഞ്ച് വിഷയങ്ങളിലും എ പ്ലസ് നേടിയ 23 വിദ്യാര്‍ത്ഥികളുണ്ട്.

സയന്‍സ് വിഷയത്തിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിജയിച്ചത്. 98.31 വിജയ ശതമാനം. പരീക്ഷ എഴുതിയവരില്‍ 117 പേര്‍ വിജയിച്ചു. 31 പേര്‍ ഫുള്‍ എപ്ലസിനും 12 പേര്‍ അഞ്ച് എ പ്ലസിനും അര്‍ഹരായി.

കോമേഴ്‌സില്‍ 56 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയപ്പോള്‍ ഒരാള്‍ ഫുള്‍ എപ്ലസും മുന്ന് പേര്‍ അഞ്ച് എ പ്ലസും നേടി. 93.33 ആണ് വിജയ ശതമാനം. 118 പേര്‍ പരീക്ഷയെഴുതിയ ഹ്യൂമാനിറ്റീസില്‍ പത്ത് പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. എട്ട് വിദ്യാര്‍ത്ഥികള്‍ അഞ്ച് എ പ്ലസ് നേടി.