ന്യൂ മാഹി പുന്നോലിൽ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു


ന്യൂമാഹി: പുന്നോൽ റെയിൽവേ ​ഗേറ്റിന് സമീപം ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. പുന്നോൽ ബാങ്കിന് മുൻവശം ഫുക്രുദ്ധീൻ മൻസിലിൽ ഇസ (16) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഉപ്പ: പി എം അബ്ദുൾ നാസർ
ഉമ്മ: ഉമ്മുല്ല

Desription: Plus One student dies after being hit by a train at New Mahi Punnol