പണം വെച്ച് ചീട്ടുകളി: പേരാമ്പ്രയില്‍ ഒമ്പതംഗ സംഘത്തെ പിടികൂടി


പേരാമ്പ്ര: പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘത്തെ പേരാമ്പ്ര പോലീസ് പിടികൂടി. പൊന്‍പാറ ഹില്‍സില്‍ വെച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.

ഇവരില്‍ നിന്ന് 2.12 ലക്ഷം രൂപ പിടികൂടിയിട്ടുണ്ട്. പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.

എസ്.ഐമാരായ കെ.പി വിനോദ്, അനില്‍കുമാര്‍, അബ്ദുള്‍ ലത്തീഫ്, വിനീത് കുമാര്‍, സീനിയര്‍ സി.പി.ഒമാരായ ബിജേഷ്, ജിതേഷ്, ജ്യോതേഷ്, സി.പി.ഒമാരായ രാഹുലന്‍, സക്കീര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.