സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; പുറമേരി ടൗണിലെ ഹോട്ടൽ ആരോ​ഗ്യവകുപ്പ് പൂട്ടിച്ചു


പുറമേരി:ഹോട്ടലിൽ നിന്ന് ഉച്ചയൂൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി. പുറമേരി ടൗണിലെ ജനത ഹോട്ടലിൽ നിന്നാണ് യുവാവിന് സാമ്പാറിൽ നിന്ന് പ്ളാസ്റ്റിക് സഞ്ചി ലഭിച്ചത്. ശനിയാഴ്ചയാണ് യുവാവ് ഹോട്ടലിൽ നിന്നും ഉച്ചയൂൺ കഴിച്ചത്. ഇയാളുടെ പരാതിയെ തുടർന്ന് ഇന്നലെ വൈകീട്ടോടെ ആരോ​ഗ്യ വകുപ്പ് ഹോട്ടൽ താത്ക്കാലികമായി പൂട്ടിച്ചു. [top2]

ലൈസൻസ്, തൊഴിലാളികളുടെ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് എന്നിവ ഹാജരാക്കാൻ ഹോട്ടൽ ഉടമയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി പറഞ്ഞു . വരും ദിവസങ്ങളിൽ പുറമേരി മേഖലയിലെ ഹോട്ടൽ, ജ്യൂസ് കടകൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന നടത്തുമെന്ന് പുറമേരി എൽ പി എച്ച് ഒ വടകര ‍ഡോട്ട് ന്യൂസിനോട് പറഞ്ഞു. [top3]