ഞങ്ങളും കൃഷിയിലേക്ക്; നൊച്ചാട് പഞ്ചായത്തില്‍ നടീല്‍ ഉത്സവം
നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തും നൊച്ചാട് കൃഷിഭവനും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംയുക്തമായി നടീല്‍ ഉത്സവം സംഘടിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പേരില്‍ ഇടവിള- കരനെല്‍ കൃഷി നടീല്‍ ഉത്സവം സംഘടിപ്പിച്ചത്.
പദ്ധതി നടപ്പിനായി 10 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. 70 ഏക്കറില്‍ മഞ്ഞള്‍, ഇഞ്ചി, ചേന, കാച്ചില്, നൊച്ചി ചേമ്പ്, കരനെല്‍ എന്നിവയാണ് കൃഷി ചെയ്യുന്നത്.

നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ ചെട്ട്യാംകണ്ടിയില്‍ നടന്ന നടീല്‍ ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമപഞ്ചായത്തംഗം സുമേഷ് തിരുവോത്ത് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അശ്വതി ഹര്ഷന്, തൊഴിലുറപ്പ് വിഭാഗം ഓവര്‍സിയര്‍ വി യം മജീദ് എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് മെമ്പര്‍ കെ. ലളിത സ്വാഗതവും എ.ഡി.എസ് സെകട്ടറി സുമതി വയലാളി നന്ദിയും പറഞ്ഞു.