പി കെ വി അനുസ്മരണം നാളെ


വടകര : മുൻ കേരള മുഖ്യമന്ത്രി ആയിരുന്ന പി കെ വാസുദേവൻ നായർ അനുസ്മരണം നാളെ നടക്കും. സി പി ഐ വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര പഴയ ബസ്സ്റ്റാന്റിലെ ദ്വാരക ഓഡിറ്റോറിയത്തിലാണ് അനുസ്മരണ സമ്മേളനം നടക്കുക.

സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി സുരേഷ് ബാബു, ആർ സത്യൻ തുടങ്ങിയവർ സംസാരിക്കും.