താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാനിന് തീപ്പിടിച്ചു; തീയണച്ചത് ഏറെനേരത്തെ ശ്രമത്തിനൊടുവിൽ


താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാനിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് പതിനൊന്നരയോടെയായിരുന്നു സംഭവം. ചുരത്തിൽ ആറാം വളവില്‍ വെച്ച് പിക്കപ്പ് വാനിൽ തീപ്പിടിക്കുകയായിരുന്നു.

കോഴിക്കോട് നിന്നും സുല്‍ത്താൻ ബത്തേരിയിലേക്ക് പ്ലൈവുഡുമായി പോവുകയായിരുന്ന പിക്കപ്പ് വാനിനാണ് തീപിടിച്ചത്. ഹൈവേ പോലീസും മുക്കത്ത് നിന്ന് ഫയർ ഫോഴ്സും സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തെ തുടർന്ന് ചുരം റോഡിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു.

Summary: Pickup van caught fire at Thamarassery Pass; The fire was extinguished after a long effort