കീഴരിയൂരിലെ കൈൻഡ് പാലിയേറ്റീവ് കെയറിൽ ഫിസിയോ തെറാപ്പി സെന്റർ ആരംഭിച്ചു
കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിൽ കൈൻഡ് ഖത്തർ ചാപ്റ്ററിന്റ സഹകരണത്തോടെ ഫിസിയോതെറാപ്പി സെന്റർ ആരംഭിച്ചു. ഡോ. പി.മുഹമ്മദ് ഫിസിയോതെറാപ്പി സെന്റർ ഉദ്‌ഘാടനം ചെയ്തു. കൈൻഡ് ചെയർമാൻ കെ.പ്രഭാകരകുറുപ്പ് അധ്യക്ഷനായി.
കൈൻഡ് ഖത്തർ ചാപ്റ്റർ പ്രസിഡന്റ് അബ്ദുല്ലക്കുട്ടി ഉല്ലാസ് ഫിസിയോതെറാപ്പി സെന്റർ സമർപ്പണം നടത്തി. കാട്ടുകണ്ടി കുഞ്ഞബ്ദുള്ള മുഖ്യാതിഥിയായി പങ്കെടുത്തു. ആഴ്ചയിൽ എല്ലാ ദിവസവുമുള്ള ഹോം കെയർ പ്രഖ്യാപനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം.സുനിൽ കുമാർ നിർവ്വഹിച്ചു.
ഈ വർഷം എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. അശ്വതി ജെ.ആർ, ഡോ. ശ്യാമിലി സാം എന്നിവർക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.സുനിതാ ബാബു ഉപഹാരം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.സുരേഷ്, ഗോപാലൻ കുറ്റിഒഴത്തിൽ, സവിത നിരത്തിന്റെ മീത്തൽ, വിക്ടറി ഗ്രൂപ്പ് ചെയർമാൻ ഇ.എം.പവിത്രൻ, മിസ്ഹബ് കീഴരിയൂർ, കേളോത്ത് മമ്മു, ശശി പാറോളി, ശൈലേഷ് ടി.പി, എൻ.സി.രഘു, സന്തോഷ് കാളിയത്ത്, എം.ജറീഷ്, രജിത കടവത്ത് വളപ്പിൽ, ബുഷ്‌റ റഹ്‌മാൻ, റിതാജ് എരോത്ത് എന്നിവർ സംസാരിച്ചു. കൈൻഡ് ജനറൽ സെക്രട്ടറി കെ.അബ്ദു റഹ്‌മാൻ, ട്രഷറർ ഷാനിദ് ചങ്ങരോത്ത് നന്ദിയും പറഞ്ഞു.