മത്സ്യ ബന്ധന യാനങ്ങളുടെ ഭൗതിക പരിശോധന ക്യാമ്പ്; 17, 18 തിയ്യതികളിൽ ചോമ്പാല ഹാർബറിൽ നടക്കും


മുക്കാളി: മത്സ്യ ബന്ധന യാനങ്ങളുടെ ഭൗതിക പരിശോധന 17, 18( ബുധൻ, വ്യാഴം) തിയ്യതികളിൽ ചോമ്പാല ഹാർബറിൽ നടക്കും. ഇൻ്‍ബോർഡ് വള്ളം( വഞ്ചി), ട്രോളർ ബോട്ട് എന്നിവയുടെ ഭൗതിക പരിശോധന ക്യാമ്പാണ് ഹാർബറിൽ നടക്കുക.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ക്യാമ്പ്. ഉടമകൾ വഞ്ചിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം ക്യാമ്പിൽ ഹാജരാകണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.