പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ ഫാർമസിസ്റ്റ് ഒഴിവ്


പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് മുഖാന്തിരം നടപ്പിലാക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ഫാര്‍മസിസ്റ്റിനെ ആവശ്യമുണ്ട്. ബി ഫാം/ ഡി ഫാം കോഴ്‌സ് പാസായവര്‍ക്കാണ് അവസരം.

ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ ജനുവരി 17 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് മുമ്പ് ലഭിക്കത്തക്ക വിധത്തില്‍ ബയോഡാറ്റ മൊബൈല്‍ നമ്പര്‍ സഹിതം ഓഫീസില്‍ എത്തിക്കണമെന്ന് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Summary: Pharmacist Vacancy in Mobile Medical Unit of Perampra Taluk Hospital