പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കണ്ണൂരില്‍ ബോംബേറ്; പെട്രോള്‍ ബോംബുമായി നാലുപേര്‍ പിടിയില്‍, 20പേര്‍ കരുതല്‍ തടങ്കലില്‍
കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കണ്ണൂരില്‍ ബോംബേറ്. രാവിലെ ഉളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് നേരെ പെട്രോള്‍ ബോംബെറിയുകയായിരുന്നു.
കല്യാശേരിയില്‍ പെട്രോള്‍ ബോംബുമായി നാല് പേര്‍ പിടിയിലായി. രണ്ട് പെട്രോള്‍ ബോംബുകള്‍ പോലീസ് പിടിച്ചെടുത്തു. അക്രമികള്‍ വന്ന ഒരു ബൈക്കും സ്‌കൂട്ടറും പിടിച്ചെടുത്തു. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പോലീസിനെ കണ്ട് അക്രമികള്‍ വാഹനമുപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ 20 പേര്‍ കരുതല്‍ തടങ്കലിലായി. ജില്ലയില്‍ രാവിലെ മുതല്‍ ബസുകള്‍ക്ക് നേരെ കല്ലേറ് വ്യാപകമാണ്.
സംസ്ഥാനത്ത് ആകെ 51 കെ.എസ്.ആര്‍.ടി.സി ബസുകളാണ് ആക്രമിക്കപ്പെട്ടത്. വിവിധ അക്രമസംഭവങ്ങളിലായി പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ എട്ടുപേര്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരാണ്്. ഒരാള്‍ കണ്ടക്ടറും മറ്റുള്ളവര്‍ യാത്രക്കാരുമാണ്.