മേപ്പയ്യൂര്‍ പഞ്ചായത്തില്‍ പേ വിഷബാധയ്‌ക്കെതിരെ വളര്‍ത്തുനായകള്‍ക്ക് കുത്തിവെയ്പ്പ്; സ്ഥലം, തിയ്യതി എന്നിവയറിയാം


മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുനായകള്‍ക്ക് പേ വിഷബാധയ്‌ക്കെതിരെ കുത്തിവെയ്പ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പേവിഷബാധ മരണങ്ങളും തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

പഞ്ചായത്തിലെ വീടുകളില്‍ വളര്‍ത്തുന്ന മുഴുവന്‍ നായകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണ്. ഇതെടുക്കാന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്ന് സീനയര്‍ വെറ്റിനറി സര്‍ജന്‍ അറിയിച്ചു.

കുത്തിവെയ്പ്പ് നടത്തുന്ന തിയ്യതി, സ്ഥങ്ങള്‍, സമയം എന്നിവ ക്രമത്തില്‍.

-സെപ്റ്റബര്‍ 10- ചങ്ങരംവെള്ളി ക്ഷീരസംഘം- 11 AM
-സെപ്റ്റബര്‍ 11- വെറ്ററിനറി സബ് സെന്റര് കൊഴുക്കല്ലൂര്‍-11 AM
-സെപ്റ്റബര്‍ 12- വി.പി.കൃഷ്ണന്‍ മാസ്റ്റര് സ്മാരക ഗ്രന്ഥാലയം മഞ്ഞക്കുളം-11 AM
-സെപ്റ്റബര്‍ 14- വിളയാട്ടൂര്‍ മുട്ടപ്പറമ്പ്-11 AM

summary: pet dogs are vaccinated against rabies in meppayur gramapanchayath