നൊച്ചാട് പഞ്ചായത്തില്‍ പേ വിഷബാധയ്ക്കെതിരെ വളര്‍ത്തുമൃഗങ്ങള്‍ക്ക് കുത്തിവെയ്പ്പ്; സ്ഥലം, തിയ്യതി എന്നിവയറിയാം


നൊച്ചാട്: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പേ വിഷബാധയ്ക്കെതിരെ കുത്തിവെയ്പ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പേവിഷബാധ മരണങ്ങളും തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

നൊച്ചാട് വെറ്റിനറി ഡിസ്‌പെന്‍സറിയില്‍ വെച്ച് ഇന്നുമുതല്‍ സെപ്റ്റംബര്‍ 15 വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ കുത്തിവെയ്പ്പ് നടത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

മൂന്ന് മാസവും അതിന് മുകളിലോട്ട് പ്രായമുള്ള നായ്ക്കള്‍, പൂച്ചകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവ എന്നിവയ്ക്ക് കുത്തിവെയ്പ്പ് നടത്താവുന്നതാണ്.

summary: pet animals are vaccinated against rabies in nochad gramapanchayath