പെരുവണ്ണാമൂഴി ഫെസ്റ്റ് എട്ടാം ദിനം; ഇന്നത്തെ രാവിനെ ആഘോഷമാക്കാന്‍ ചക്കിട്ടപ്പാറയുടെ മണ്ണിലേക്ക് മ്യൂസിക്കല്‍ പ്രോഗാമുമായി സിതാരയും സംഘവും എത്തുന്നു


പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ എട്ടാം ദിവസമായ ഇന്ന് പ്രശസ്ത ചലചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാറും സംഘവും ഒരുക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാമാണ് പ്രധാന പരിപാടി. പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇന്നത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത്. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിക്കും.

കെ.ടിഡി.സി ചെയര്‍മാന്‍ പി,കെ ശശി, യു.എല്‍.സി.സി ചെയര്‍മാന്‍ രമേശ് പാലേരി എന്നിവര്‍ മുഖ്യാതിഥികളായെത്തും. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ പ്രമോദ്, പോളി കാരക്കട, സി.കെ ശശി, കെ.കെ ബിന്ദു, ഉണ്ണി വേങ്ങേരി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.

ജനറല്‍ കണ്‍വീനര്‍ പി.പി രഘുനാഥ് സ്വാഗതവും ഇ.എം ശ്രീജിത്ത് നന്ദിയും പറയും. തുടര്‍ന്നാണ് മ്യൂസി ക്കല്‍ പ്രോഗ്രം നടക്കുന്നത്. പതിനഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പെരുവണ്ണാമൂഴി ഫെസ്റ്റ് ഏപ്രില്‍ 23 മുതല്‍ ആരംഭിച്ച് മെയ്യ് 7 വരെയാണ് നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനായിരുന്നു നിര്‍വ്വഹിച്ചത്. നവ്യാനായരുടെ നൃത്ത സന്ധ്യയോടെ തുടക്കമായ ഫെസ്റ്റില്‍ വരും ദിവസങ്ങളിലും ആഘര്‍ഷകമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

പരിപാടിയുടെ ഭാഗമായി കാര്‍ണിവെല്‍, എക്സ്പോ, ബോട്ടിംഗ്-ജലോത്സവം, കലാപരിപാടികള്‍, ഫ്ളവര്‍ഷോ, ഇക്കോടൂറിസം പവലിയന്‍,കമ്പവലി, ഫുഡ് കോര്‍ട്ട, ലൈവ് ഫിഷ്, പുസ്തകോത്സവം, ട്രക്കിംഗ്, പ്രകൃതി ചിത്രമത്സരം എന്നിവയും നടക്കുന്നുണ്ട്.