പെരുവണ്ണാമൂഴി ഫെസ്റ്റ്; ഇന്നത്തെ രാവ് മനോഹരമാക്കാന്‍ ഇശല്‍ നിലാവുമായി സുറുമി വയനാടും സംഘവുമെത്തും


പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ ആറാം ദിവസമായ ഇന്ന് സുറുമി വയനാടും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ നിലാവാണ് പ്രധാന പരിപാടി. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയാണ് ഇന്നത്തെ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഗിക്കുന്നത്. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിക്കും. ഇ.എം ശ്രീജിത്ത് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ എം.എം.പ്രദീപ് നന്ദിയും പറയും.

ഇന്നത്തെ പരിപാടിയുടെ ഭാഗമായി കാലിക വിഷയങ്ങള്‍ സംവദിക്കുന്ന പേരാമ്പ്ര മിറാക്കിള്‍ ഫീറ്റ് ഒരുക്കുന്ന തീപന്തങ്ങള്‍ ഓഡിയോ വിഷ്വല്‍ പ്രസന്റേഷന്‍ നടക്കും. തുടര്‍ന്നാണ് ഇശല്‍ നിലാവ്.

പതിനഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പെരുവണ്ണാമൂഴി ഫെസ്റ്റ് ഏപ്രില്‍ 23 മുതല്‍ ആരംഭിച്ച് മെയ്യ് 7 വരെയാണ് നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിനായിരുന്നു നിര്‍വ്വഹിച്ചത്. നവ്യാനായരുടെ നൃത്ത സന്ധ്യയോടെ തുടക്കമായ ഫെസ്റ്റില്‍ വരും ദിവസങ്ങളിലും ആഘര്‍ഷകമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അലോഷിയുടെ സംഗീതം, പ്രശസ്ത ചലചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാറും സംഘവും ഒരുക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാം തുടങ്ങി നിരവധി പരിപാടികളും നടക്കും.

പരിപാടിയുടെ ഭാഗമായി കാര്‍ണിവെല്‍, എക്‌സ്‌പോ, ബോട്ടിംഗ്-ജലോത്സവം, കലാപരിപാടികള്‍, ഫ്‌ളവര്‍ഷോ, ഇക്കോടൂറിസം പവലിയന്‍,കമ്പവലി, ഫുഡ് കോര്‍ട്ട, ലൈവ് ഫിഷ്, പുസ്തകോത്സവം, ട്രക്കിംഗ്, പ്രകൃതി ചിത്രമത്സരം എന്നിവയും നടക്കുന്നുണ്ട്.