പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് 2023; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും


പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് 2023 ൻ്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും മാർച്ച് 15 ന്.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം ടി.പി. രാമകൃഷ്ണൻ എംഎൽഎ നിർവഹിക്കും.

സംഘാടക സമിതിയുടെ ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ. സുനിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

പരിപാടിയിലേക്ക് സ്നേഹപൂർവ്വം ഏവരെയും സ്വാഗതം ചെയ്യുന്നതായി പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് 2023 സംഘാടക സമിതി അറിയിച്ചു.