ആഘോഷത്തിന്റെ ദിനങ്ങള്‍; ‘പെരുവണ്ണാമൂഴി ഫെസ്റ്റ് -2023 ‘ ഏപ്രിലില്‍ നടത്താന്‍ തീരുമാനം
ചക്കിട്ടപാറ: പെരുവണ്ണാമൂഴി ഫെസ്റ്റ് ഏപ്രിലില്‍ നടത്താന്‍ തീരുമാനമായി. ചക്കിട്ടപാറ പഞ്ചായത്ത്, ചക്കിട്ടപറ സര്‍വീസ് സഹകരണ ബാങ്ക്, ജില്ലാ കൃഷിഫാം, ജലസേചന വകുപ്പ്, വനം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുക. ഇന്നലെ നടന്ന സംഘാടക സമിതി യോഗത്തില്‍ തീരുമാനമായത്.
പത്തു ദിവസങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ കാര്‍ണിവല്‍, വിവിധ എക്‌സിബിഷനുകള്‍, അമ്യൂസ്മന്റ് പാര്‍ക്ക്, ഫ്‌ലവര്‍ഷോ, സ്‌പെഷ്യല്‍ എക്‌സ്‌ബോ, കുടുബശ്രീ മേള, ജലോത്സവം എന്നിവ നടത്തും. കൂടാതെ പെരുവണ്ണാമൂഴി ഡാം 50 വാഷിക ആഘോഷ പരിപാടിയുടെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ടൂറിസ്സം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ പങ്കെടുക്കും.
യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിന്ദു വത്സന്‍, സി.കെ. ശശി, ഇ.എം. ശ്രീജിത്ത്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.വി. ബിജു, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബൈജു നാഥ്, ഐഐഎസ്ആര്‍ സയന്റിസ്റ്റ് ഡോ.പി. രാധാകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജോസഫ് പള്ളുരുത്തി, പി.സി. സുരാജന്‍, എ.ജി. ഭാസ്‌കരന്‍, ജിതേഷ് മുതുകാട്, പി.എം. ജോസഫ്, ബോബി കാപ്പുകാട്ടില്‍, കെ.എ. ജോസുകുട്ടി, പി.എന്‍. ജോസഫ്, രാജീവ് തോമസ്, ബിജു ചെറുവത്തൂര്‍, ജെയിംസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കെ. സുനില്‍ (ചെയര്‍മാന്‍), പി.പി. രഘുനാഥ് (കണ്‍വീനര്‍) എക്‌സി. എന്‍ജിനീയര്‍ യു.കെ. ഗിരീഷ് കുമാര്‍ (ട്രഷറര്‍) ആയി കമ്മിറ്റിക്ക് രൂപം നല്‍കി.