പേരാമ്പ്രക്കാര്‍ക്കിനി കാട്ടുപന്നികളുടെ ആക്രമണത്തില്‍ ഭയപ്പെടാതെ കഴിയാം; ഉപദ്രവകാരികളായ പന്നികളെ കൊല്ലാനുള്ള അനുമതിയുമായി പഞ്ചായത്ത്
പേരാമ്പ്ര: പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇവയെ നിയന്ത്രിയ്ക്കാന്‍ നടപടിയുമായി പേരാമ്പ്ര പഞ്ചായത്ത്. പന്നി ശല്യം ഒഴിവാക്കാന്‍ ഉപദ്രവകാരികളായ കാട്ടുപന്നികളെ നിയമ വിധേയമായ രീതിയില്‍ കൊല്ലുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരാളെ നിയമിച്ചു.
ഗംഗാധരന്‍ മമ്പാട്ടില്‍ എന്നയാള്‍ക്കാണ് ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. പന്നികളെ കൊല്ലാനുള്ള ഉത്തരവ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഗംഗാധരന്‍ മമ്പാട്ടിലിന് കൈമാറി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പേരാമ്പ്രയില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാവുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. പലയിടങ്ങലിലും കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും പരാതി ഉയരുന്നുണ്ട്. കൂടാതെ ഒരാഴ്ച മുന്‍പ് പ്രദേശത്ത് ഏഴോളം പേര്‍ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
പന്നി ശല്യം ശ്രദ്ധയില്‍പ്പെട്ടാല്‍ 9946824623 എന്ന നമ്പരില്‍ വിവരം അറിയിക്കാവുന്നതാണ്.
summary: permission were issued for shooting and killing wild boars