പേരാമ്പ്ര പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണം; ഭിന്നശേഷിക്കാരി ബലാത്സംഗത്തിനിരയായ കേസില്‍ പ്രതികള്‍ പിടിയിലായത് മണിക്കൂറുകള്‍ക്കുള്ളില്‍
പേരാമ്പ്ര: വേഗതയും കൃത്യതയുമാര്‍ന്ന അന്വേഷണത്തിലൂടെ മലപ്പുറം പരപ്പനങ്ങാടിയില്‍ ഭിന്നശേഷിക്കാരിയായ 20 വയസ്സുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളെ പേരാമ്പ്ര പോലീസ് പിടികൂടിയത് മണിക്കൂറുകള്‍ക്കുള്ളില്‍. ഇരുപത്തിയാറാം തീയതി നടത്തിയ പോലീസ് റൈഡില്‍ പരപ്പനങ്ങാടി സ്വദേശികളായ മൂന്നു പ്രതികള്‍ നാല് മണിക്കൂറിനുള്ളിലാണ് പേരാമ്പ്ര പോലീസിന്റെ കസ്റ്റഡിയില്‍ ആയത്.
കേരള പോലീസിന്റെ ഏറ്റവും അഭിമാനകരമായ നേട്ടമാണിത്. കോഴിക്കോട് റൂറല്‍ എസ്.പി കറുപ്പസ്വാമി ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര സബ് ഡിവിഷന്‍ എ.എസ്.പി വിഷ്ണു പ്രദീപ് ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ ബിനു തോമസും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അന്വേഷണ സംഘത്തില്‍ എ.എസ്.ഐ ശ്രീജിത്ത്, എ.എസ്.പി സ്‌ക്വാഡ് അംഗം ജി.എസ്.സി.പി.ഒ വിനീഷ്, ജി.എസ്.സി.പി.ഒ റിയാസ്, സി.പി.ഒ റീഷ്മ എന്നിവരും ഉണ്ടായിരുന്നു.
സുഹൃത്തിനെ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന ദിനശേഷിക്കാരിയായ യുവതിയെ സൗഹൃദം നടിച്ച് പലസ്ഥലങ്ങളിലായി കൊണ്ടുപോയി ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും. ശേഷം കാസര്‍ഗോഡ് ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു പ്രതികള്‍.
കുട്ടിയെ കാണാനില്ലെന്ന പേരാമ്പ്ര സ്റ്റേഷനില്‍ വന്ന പരാതിയില്‍ പോലീസിന്റെ അന്വേഷണത്തില്‍ കുട്ടിയെ കാസര്‍ഗോഡ് നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായതായി വ്യക്തമായി. പേരാമ്പ്ര പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ നിമിഷങ്ങള്‍ക്കുള്ളില്‍ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞത്.