പെരിങ്ങത്തൂർ സ്വദേശി സലാം ദുബൈയിൽ അന്തരിച്ചു


അഴിയൂർ: പെരിങ്ങത്തൂർ പുളിയനമ്പ്രം വല വീട്ടിൽ സലാം ദുബൈയിൽ അന്തരിച്ചു. നാൽപ്പത്തിയൊമ്പത് വയസായിരുന്നു.

പരേതരായ കുഞ്ഞബ്ദുളയുടെയും കുഞ്ഞലീമയുടെയും മകനാണ്.

ഭാര്യ: ശർമിന. (അഴിയൂർ ബാഫക്കി റോഡിലെ കുവൈത്ത് മൻസിൽ). മക്കൾ: സൻഹ ഫാത്തിമ, ഫിസ ഫാത്തിമ.

സഹോദരങ്ങൾ: വി.വി. മൊയ്തു, ഹാരിസ് (ഇരുവരും ദുബൈ), നാസർ, ശരീഫ , ആയിഷ .
കബറടക്കം ദുബൈയിൽ നടന്നു.